കൊച്ചി: കൊച്ചി കോര്പറേഷന് പുറത്തിറക്കിയ ഡയറിയിലും മന്ത്ലി പ്ലാനറിലും ജില്ലയിലേക്ക് വിരുന്നുവന്ന ദേശാടനപ്പക്ഷികളും ആഫ്രിക്കന്‍ ആനയും. കണ്ടക്കടവ്, പുതുവൈപ്പ്, കളമശേരി, തട്ടേക്കാട്, കടമക്കുടി പ്രദേശങ്ങളില്‍ നിന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫറും കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടുമായ ഷൈജു കേളന്തറ പകര്‍ത്തിയ 12 ചിത്രങ്ങളാണ് മന്ത്ലി പ്ലാനറുടെ മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. ഓരോ പടങ്ങള്‍ക്ക് താഴെയും പക്ഷിയുടെ ഐഡിയും മലയാളത്തിലുള്ള പേരും പക്ഷികളെക്കുറിച്ചുള്ള ലഘു വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെനിയയിലെ അംബി സോളിയിലെ ക്രെയ്ഗ് എന്ന ആനയുടെ പടവും ഡയറിയിലുണ്ട്. ലോകത്ത് ഏറ്റവും വലിയ കൊമ്പുകളുള്ള ആനയാണ് ക്രെയ്ഗ്.
ഈ വര്‍ഷം ജനുവരി മൂന്നിന് ചരിഞ്ഞ ക്രയ്ഗിന് ഒരു ആദരാഞ്ജലി എന്ന നിലയിലാണ് ചിത്രം ചേര്‍ത്തിക്കുന്നത്. എളമക്കര സ്വദേശി കംപ്യൂട്ടര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ജൂജു രാമകൃഷ്ണന് ആണ് ഈ ചിത്രം പകര്‍ത്തിയത്.